കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ ഇടിവ്. നേരിയ ഇടിവാണ് സ്വര്‍ണ വിലയില്‍ ഇന്ന് ഉണ്ടായിരിക്കുന്നത്. അതിനാല്‍ തന്നെ സ്വര്‍ണം വാങ്ങാനിരിക്കുന്നവരെ സംബന്ധിച്ചിടത്തോളം ആശ്വാസകരമായ ഒന്നല്ല ഇന്നത്തെ വിപണി നിലവാരം. ആഗോള സ്വര്‍ണ വിപണിയില്‍ ഉണ്ടായ മാറ്റം തന്നെയാണ് ആഭ്യന്തര വിപണിയിലും ഇന്ന് പ്രതിഫലിച്ചിരിക്കുന്നത്.

ഈ ആഴ്ച പൊതുവെ നേരിയ ചാഞ്ചാട്ടമായിരുന്നു സ്വര്‍ണ വിപണിയില്‍ ദൃശ്യമായത്. തിങ്കളാഴ്ച കൂടിയ സ്വര്‍ണവില ചൊവ്വാഴ്ച കുറഞ്ഞപ്പോള്‍ ബുധനാഴ്ച വീണ്ടും തിരിച്ചുകയറി. വ്യാഴാഴ്ചയും സ്വര്‍ണവില മുകളിലേക്ക് പോകുന്ന കാഴ്ചയായിരുന്നു കാണാനായത്. ഇന്നും സ്വര്‍ണം മുകളിലേക്ക് പോയേക്കും എന്ന ആശങ്കകകള്‍ക്കിടെയാണ് വില താഴേക്ക് വീണത്. ഇന്നത്തെ ഗ്രാം, പവന്‍ നിരക്കുകള്‍ അറിയാം.

ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 35 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ ഇന്നലെ 8975 രൂപയായിരുന്ന ഒരു തരി പൊന്നിന്റെ വില ഇന്ന് 8940 ആയി കുറഞ്ഞു. എട്ട് ഗ്രാം ആണ് ഒരു പവന്‍ ആയി കണക്കാക്കുന്നത്. പവന്‍ വിലയില്‍ 280 രൂപയുടെ കുറവാണ് ഇന്ന് സംഭവിച്ചിരിക്കുന്നത്. ഇതോടെ ഇന്നലെ 71800 രൂപയായിരുന്ന പവന്‍ സ്വര്‍ണം ഇന്ന് 71520 രൂപയില്‍ ആണ് വ്യാപാരം നടത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *