സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ രാവിലെ പവന് ഒറ്റയടിക്ക് 1920 രൂപ കുറഞ്ഞ ശേഷം ഉച്ചയോടെ സ്വര്‍ണവില തിരിച്ചുകയറിയിരുന്നു. പവന് 1,120 രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്ന് ഇന്ന് രാവിലെ വിലയില്‍ മാറ്റമില്ലാതെ തുടരുകയാണ്. 1,13, 240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 14155 രൂപ നല്‍കണം. പണിക്കൂലിയും നികുതിയും കൂടി ചേരുമ്പോള്‍ വില ഇനിയും ഉയരും.

