കഴിഞ്ഞ ദിവസത്തെ സർവകാല റെക്കോർഡ് ഉയർച്ചയ്ക്ക് ശേഷം സ്വർണം പിടിവിട്ടത് പോലെ താഴേക്ക് പതിക്കുകയാണ്. ഇന്ന് രണ്ടാം തവണയാണ് സ്വർണത്തിന്റെ വിലയിൽ മാറ്റമുണ്ടാവുന്നത്. ഒരേ ദിവസം തന്നെ രണ്ട് തവണ വില മാറുന്നത് പതിവില്ലെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വിപണിയിൽ നടക്കുന്ന അസാധാരണ സംഭവങ്ങളുടെ കൂട്ടത്തിൽ ഇതും ഉൾപ്പെടും. ഇതോടെ സ്വർണവില ഇനിയും കുറയുമോ എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്.

ഇന്നലെ രാവിലെ 1080 രൂപ ഗ്രാമിന് വർധിച്ച് 22 കാരറ്റ് സ്വർണവില ഗ്രാമിന് 16395 ആയിരുന്ന സ്ഥിതി വരെ ഉണ്ടായിരുന്നു എന്ന് നിങ്ങൾ ഓർക്കണം. അവിടെ നിന്നാണ് തിരിച്ചിറങ്ങിയത്. വൈകുന്നേരം സ്വർണവില കുറഞ്ഞ് ഗ്രാമിന് 16295 ആയി മാറുകയും ചെയ്‌തിരുന്നു. ഇതോടെ പവൻ സ്വർണവില രാവിലെ രേഖപ്പെടുത്തിയ 1,31,160 ൽ നിന്ന് 1,30,360 രൂപയായി കുറഞ്ഞു. അതേ ട്രെൻഡ് ആണ് ഇന്ന് രണ്ട് വട്ടവും തുടർന്നത്.

കേരളത്തിൽ ഇന്ന് ഉച്ചയ്ക്ക് ശേഷം മാത്രം ഒരു ഗ്രാം സ്വര്‍ണത്തിന് 130 രൂപയാണ് കുറഞ്ഞത്. ഇതോടെ ഇന്ന് രാവിലെ 15,640 രൂപയായിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഉച്ചയോടെ 15510 ലേക്ക് കൂപ്പുകുത്തി. ഒരു പവന് 1040 രൂപയുടെ കുറവാണ് ഇന്ന് ഉച്ചയോടെ മാത്രം ഉണ്ടായിരുന്നത്. ഇതോടെ ഇന്നലെ വൈകീട്ട് 130360 രൂപയായിരുന്ന ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 12,40,80 ആയി കുറഞ്ഞു. ഇന്നലെ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് സർവകാല റെക്കോർഡിൽ എത്തിയ ശേഷമാണ് സ്വർണത്തിന്റെ തിരിച്ചിറങ്ങൽ.

Leave a Reply

Your email address will not be published. Required fields are marked *