സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 1,12,960 രൂപയാണ് ഇന്നത്തെ വില. ഇന്നലെ രാവിലെയും വൈകിട്ടും സ്വർണവിലയിൽ മാറ്റമുണ്ടായി. രാവിലെ 11,2160 ആയിരുന്ന സ്വർണവില വൈകുന്നേരം ആയപ്പോഴേക്കും 11,2960 രൂപയായി. ഗ്രാമിന് 14,120 രൂപയാണ് വില. ഇന്നലെയും ഇതേ നിരക്കിൽ തന്നെയാണ് വ്യാപാരം നടന്നത്.

യുഎസുമായുള്ള സമാധാന ചർച്ചകൾക്കായി ഇറാനിൽ നിന്നുള്ള ഉന്നതതല സംഘം പാകിസ്ഥാനിൽ എത്തുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ക്രൂഡ് ഓയിൽ വില താഴാൻ തുടങ്ങി. പിന്നാലെയാണ് നേരിയ തോതിലാണെങ്കിലും സ്വർണവിലയിലും പ്രതിഫലിച്ചത്.


