സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില വര്‍ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ വര്‍ധിച്ച് 84680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10,585 രൂപയാണ് ഇന്നത്തെ നിരക്ക്.

ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 84,240 രൂപയാണ്. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സംസ്ഥാനത്തെ സ്വര്‍ണവില. സെപ്തംബര്‍ 9 നാണ് സംസ്ഥാനത്തെ സ്വര്‍ണവില എണ്‍പതിനായിരം പിന്നിട്ടത്.

നിലവില്‍ ചരിത്രത്തിലെ തന്നെ ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണവില പോകുന്നത്. വിവാഹ സീസണും ഉത്സവ സീസണുമാണ് പ്രധാനമായും ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ വിലക്കയറ്റത്തിന്റെ പ്രധാന കാരണം. ആഗോളതലത്തില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്ന മറ്റ് നിര്‍ണായക ഘടകങ്ങള്‍ എന്നുപറയുന്നത്.

