സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. 89,480 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് വിപണി വില. 11,185 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ആറിന് പവന് 89400 രൂപയിലെത്തിയ സ്വർണ്ണ വില വൈകുന്നേരം 89880 രൂപയിൽ എത്തിയിരുന്നു.

ഇതിൽ 400 രൂപ കുറഞ്ഞാണ് ഇന്നലെ 89400 രൂപയിലെത്തിയത്. ആഭരണപ്രിയർക്കും വിവാഹാവശ്യത്തിനും മറ്റും ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവർക്കും ആശ്വാസം നൽകുന്നതാണ് പുതിയ നിരക്ക്.

