സംസ്ഥാനത്ത് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന് 880 രൂപയുടെ വർധനവാണ് ഇന്നലെ രേഖപ്പെടുത്തിയത്. 69760 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ട വില. ഒരു ഗ്രാം സ്വർണത്തിന് 110 രൂപയുടെ വർധനവാണ് ഇന്നലെ ഉണ്ടായത്. 8720 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ടത്.

രണ്ട് ദിവസത്തിനിടെ 1960 രൂപയുടെ കുറവ് ഒരു പവൻ സ്വർണത്തിന് രേഖപ്പെടുത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ സ്വർണ വില വർധനവ്, ഡോളറിൻ്റെ മൂല്യത്തിലുള്ള വ്യതിയാനം, പണപ്പെരുപ്പ ആശങ്കകൾ തുടങ്ങിയവയാണ് സ്വർണവിലയിൽ മാറ്റം വരാനുള്ള പ്രധാന കാരണങ്ങൾ.
