സംസ്ഥാനത്ത് സ്വർണവില പുതിയ റെക്കോഡിട്ടു. ഇറാനിൽ യു.എസും ഇസ്രായേലും ആക്രമണം തുടങ്ങിയതിന് പിന്നാ​ലെ വൻ വില വർധനവാണ് സ്വർണത്തിന് രേഖപ്പെടുത്തുന്നത്. ഇന്ന് ഗ്രാമിന് 400 രൂപ വർധിച്ച് 15,865 രൂപയായി. പവന് 3200 രൂപയുടെ വില വർധനവുണ്ടായി. പവന്റെ വില 1,26,920 രൂപയായി ഉയർന്നു. രണ്ട് ദിവസങ്ങളിലാണ് സ്വർണത്തിന് 8,000 രൂപയുടെ വില വർധനവ് ഉണ്ടായി.

ആഗോളവിപണിയിലും സ്വർണത്തിന് ഇന്ന് വില വർധനയുണ്ടായി. ഔൺസിന് 100 ഡോളറിന്റെ വില വർധനയാണ് ഇന്നുണ്ടായത്. ഔൺസിന് 5,278 ഡോളറായാണ് വില വർധിച്ചത്. യുദ്ധസാഹചര്യത്തിൽ വരും ദിവസങ്ങളിലും സ്വർണവില വർധിക്കാനാണ് സാധ്യത. കഴിഞ്ഞ ദിവസവും സ്വർണവില ഉയർന്നിരുന്നു. പവന് 2,320 രൂപയും ഗ്രാമിന് 290 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 15,100 രൂപയും പവന് 1,20,800 രൂപയുമായി.

Leave a Reply

Your email address will not be published. Required fields are marked *