കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വര്‍ധനവ്. ഈ മാസം ആദ്യം മുതല്‍ കൂടി നിന്ന സ്വര്‍ണവില ഇന്നലെയാണ് അല്‍പ്പമൊന്ന് താഴ്ന്നത്. ഇന്നലെ 600 രൂപയുടെ കുറവുണ്ടായെങ്കിലും ഇന്നിതാ വില വര്‍ധിച്ചിരിക്കുകയാണ്. 160 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. സ്വര്‍ണത്തിന് വില കുറയുമെന്ന പ്രതീക്ഷ വേണ്ടെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

105,160 രൂപയാണ് 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഇന്നലെ 105,000 രൂപയായിരുന്നു വിപണിവില. 160 രൂപയുടെ വര്‍ധനവാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 20 രൂപ കൂടി 13145 രൂപയില്‍ എത്തി നില്‍ക്കുകയാണ്. അതേസമയം 18 കാരറ്റ് ഒരു ഗ്രാം സ്വര്‍ണത്തിന് 10895 രൂപയും പവന് 87,160 രൂപയുമാണ്.

