കേരളത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞു. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 1,09,360 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 13,670 രൂപയും. ഇന്നലത്തെ വിലയുമായി തട്ടിച്ച് നോക്കുമ്പോള്‍ ഗ്രാമിന് 165 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. പവന് 1320 രൂപയാണ് കുറഞ്ഞിരിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തിന് പവന് 89,880 രൂപയും ഗ്രാമിന് 11,235 രൂപയുമാണ് ഇന്നത്തെ വില. ഗ്രാമിന് 135 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.


