ഈരാറ്റുപേട്ട: കേരളാ ഹോട്ടൽ ന്യൂസും സെന്റ് ജോർജ് കോളേജ് ഫുഡ് സയൻസ് & ടെക്നോളജിയും ചേർന്ന് ഒരുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്കുള്ള ഫുഡ് ഹൈജീൻ ട്രെയിനിങ് നാളെ ഈരാറ്റുപേട്ടയിൽ നടക്കും.

അരുവിത്തുറ സെന്റ് ജോർജ് കോളജിൽ നടക്കുന്ന ട്രെയിനിങ് പ്രോഗ്രാം കോട്ടയം ഫുഡ് സേഫ്റ്റി അസി. കമ്മീഷണർ അനസ് എ.എ.ഉദ്ഘാടനം ചെയ്യും.
ജേർണ്ണലിസ്റ്റ് മീഡിയ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റി മീഡിയ പാർട്ണറാകും. യോഗത്തിൽ അസോസിയേഷൻ ജില്ലാ ഭാരവാഹികളെ ആദരിക്കും.

