പത്തനംതിട്ട: തന്റെ കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ്സൈറ്റിന് വിറ്റെന്ന പരാതിയുമായി യുവതി. കൗണ്‍സിലിങിന് നിര്‍ബന്ധിച്ചപ്പോള്‍ ക്രൂരമായി മര്‍ദിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്. വിദേശത്തുനിന്ന് നാട്ടിലെത്തിയാണ് യുവതി പരാതി നല്‍കിയത്. കൊല്ലം ജില്ലക്കാരാണ് ദമ്പതികള്‍.

തനിക്ക് കാണാനെന്ന പേരിലാണ് ഭര്‍ത്താവ് വിദേശത്തുനിന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്ന് യുവതി പരാതിയില്‍ പറയുന്നു. പിന്നീട് അത് അശ്ലീല സൈറ്റുകള്‍ക്ക് വില്‍ക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട സുഹൃത്തുക്കള്‍ യുവതിയെ വിവരം അറിയിക്കുകയായിരുന്നു

കൗണ്‍സിലിങ് നല്കി ശരിയാക്കാമെന്ന ധാരണയില്‍ യുവതി ഭര്‍ത്താവിനെയും നാട്ടിലെത്തിച്ചു. രണ്ട് ദിവസം കൗണ്‍സിലിങിന് രണ്ടു ദിവസം കൊണ്ടുപോയി. മൂന്നാം ദിവസം ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഫോണ്‍ സംഭാഷണം അടക്കമുള്ള തെളിവുകളും യുവതി പൊലീസിന് കൈമാറി.

