തിരൂര്‍: രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചെന്ന് വ്യാജപ്രചാരണം നടത്തിയയാള്‍ അറസ്റ്റില്‍. ചമ്രവട്ടം മുണ്ടുവളപ്പില്‍ ഷറഫുദ്ദീന് (45) ആണ് അറസ്റ്റിലായത്. സോഷ്യല്‍ മീഡിയ വഴിയായിരുന്നു വ്യാജ പ്രചരണം. തിരൂര്‍ പൊലീസാണ് ഇയാളെ പിടികൂടിയത്.
മാര്‍ച്ച് 25 അര്‍ധരാത്രി മുതല്‍ രാജ്യത്ത് മൂന്നാഴ്ച ലോക്ഡൗണ്‍ ആണെന്നായിരുന്നു പ്രചരണം. ഈ സമയം ബിജെപിക്ക് അനുകൂലമായി ഇവിഎം മെഷീന് തയ്യാറാക്കുമെന്നും ഇതിന് ശേഷം അരവിന്ദ് കെജ്രിവാളിന് ജാമ്യം നല്‍കുമെന്നും ഷറഫുദ്ദീന് പങ്കുവെച്ച സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറഞ്ഞിരുന്നു.


