എരുമേലി പമ്പാവാലിയിൽ വഴിവക്കിൽ നിന്ന തീർത്ഥാടകർക്ക് മേൽ കാർ പാഞ്ഞുകയറി അപകടം. അപകടത്തിൽ 3 പേർക്ക് പരുക്കേറ്റു. തമിഴ്നാട് ട്രിച്ചി, താത്തുങ്കൽ പേട്ട സ്വദേശികളായ ശരവണൻ (37), ശങ്കർ (35), സുരേഷ് (39) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ സുരേഷിൻ്റെ നില ഗുരുതരമാണ്. രാവിലെ 8 മണിയോടെയാണ് അപകടമുണ്ടായത്.

പമ്പാവാലി പാലത്തിന് സമീപം വഴിവക്കിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന തീർത്ഥാടകർക്ക് മേലാണ് വാഹനം പാഞ്ഞുകയറിയത്. ശബരി തീർത്ഥാടനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘത്തിൻ്റെ വാഹനമാണ് അപകടത്തിനിടയാക്കിയത്. ഇവർ സഞ്ചരിച്ച കാർ മുൻപിൽ പോയ ബസിലിടിച്ച ശേഷം തെന്നിമാറി തീർത്ഥാടകരെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം. പരിക്കേറ്റവരെയെല്ലാം കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലേയ്ക്ക് മാറ്റി.

There is no ads to display, Please add some