പൊൻകുന്നം: ഏപ്രിൽ 26 ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പ് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്തായിരിക്കുമെന്ന് മോൻസ് ജോസഫ് എം.എൽ.എ അഭിപ്രായപ്പെട്ടു. യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിയുടെ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യം നേരിടുന്ന ഏറ്റവും വലിയ വിപത്തായ വർഗീയതയെ ചെറുത്തുതോൽപ്പിക്കാൻ കോൺഗ്രസ് കേന്ദ്രത്തിൽ അധികാരത്തിൽ എത്തണമെന്നും മോൻസ് ജോസഫ് പറഞ്ഞു.എല്ലാ വിഭാഗം ജനങ്ങൾക്കും നീതി ഉറപ്പുവരുത്താൻ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാരിന് മാത്രമേ കഴിയുകയുള്ളു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


മതേതര ജനാധിപത്യ സംവിധാനങ്ങളുടെ ഭാവിയെ നിർണ്ണയിക്കുന്ന സുപ്രധാനമായ തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നതെന്ന് മുഖ്യപ്രഭാഷണം നടത്തിയ കോൺഗ്രസ്‌ രാഷ്ട്രീയ കാര്യസമിതി അംഗം ജോസഫ് വാഴക്കൻ പറഞ്ഞു.

യു.ഡി .എഫ് നിയോജകമണ്ഡലം ചെയർമാൻ സി.വി.തോമസുകുട്ടി അധ്യക്ഷത വഹിച്ചു.ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പി.എ.സലിം, ഡി.സി .സി പ്രസിഡന്റ് നാട്ടകം സുരേഷ്, യു. ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, നിയോജകമണ്ഡലം കൺവീനർ ജിജി അഞ്ചാനീ , യു.ഡി എഫ് നേതാക്കളായ തോമസ് കല്ലാടൻ , ജാൻസ് കുന്നപ്പള്ളി, അഡ്വ.പി. സതീഷ് ചന്ദ്രൻ നായർ, വി.എസ്. അജ്മൽ ഖാൻ, അഡ്വ.പി.എ.ഷെമീർ , ഷിൻസ് പീറ്റർ, ടി.കെ.സുരേഷ് കുമാർ, പ്രൊഫ.റോണി.കെ.ബേബി,

സുഷമ ശിവദാസ്, അഡ്വ.പി.ജീരാജ്, മനോജ് തോമസ് , പി.പി.ഇസ്മായിൽ , ബാബു ജോസഫ്, മുണ്ടക്കയം സോമൻ ,പി. എം.സലിം , അബ്ദുൽ കരീം മുസലിയാർ, ജെയിംസ് പതിയിൽ, നിബു ഷൗക്കത്ത്, കെ.എം.നൈസാം ,ജോ പായിക്കാടൻ , അഡ്വ.അഭിലാഷ് ചന്ദ്രൻ, ടി.എ.ഷിഹാബുദീൻ,
കെ.എസ് ഷിനാസ് , ലൂസി ജോർജ്ജ് , ശ്രീകല ഹരി ,രഞ്ജു തോമസ്, സേവ്യർ മൂലകുന്ന് എന്നിവർ പ്രസംഗിച്ചു .

Leave a Reply

Your email address will not be published. Required fields are marked *