കോട്ടയം: പീഡനങ്ങളേറ്റുവാങ്ങി കുരിശുമരണം പുല്കിയ യേശുക്രിസ്തു മൂന്നാം നാള് ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണപുതുക്കി ക്രൈസ്തവര്‍ ഇന്ന് ഉയിര്‍പ്പുതിരുനാള്‍ ആഘോഷിക്കുന്നു. ത്യാഗനിര്‍ഭരമായ അമ്പതു നോമ്പിനും ഇന്ന് പരിസമാപ്തിയാകും.
ഉയിര്‍പ്പുതിരുനാള്‍ ആചരണത്തിന്റെ ഭാഗമായി ദേവാലയങ്ങളില്‍ പുലര്‍ച്ചെ പ്രത്യേക ശുശ്രൂഷകള്‍ നടക്കും. ദേവാലയങ്ങളില്‍ ഈസ്റ്റര്‍ മുട്ടകളും ഒരുക്കിയിരുന്നു. ചില ദേവാലയങ്ങളില്‍ ശനിയാഴ്ച രാത്രിയായിരുന്നു ഉയിര്‍പ്പിന്റെ തിരുകര്‍മങ്ങള്‍.
മനുഷ്യ തിന്മകൾ സ്വയം ഏറ്റെടുത്ത് യേശു അതിന്റെ പേരിൽ കുരിശിൽ തറക്കപ്പെടുകയും മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുകയും ചെയ്തു എന്നാണ് വിശ്വാസം. ആ മഹാത്യാഗത്തിന്റെ സ്മരണ പുതുക്കിയാണ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്.
പ്രിയ പ്രേക്ഷകർക്ക് ക്രിട്ടിക്കൽ ടൈംസിന്റെ ഈസ്റ്റർ ആശംസകൾ…
