പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന റബ്ബർ ഫാക്‌ടറി, അമോണിയയും മറ്റ് നിരവധി ആസിഡുകളും കലർന്ന വിഷ ദ്രാവകം തോട്ടിലേക്ക് ഒഴുക്കുന്നതായി പരാതി.

നിരവധി ആസിഡുകൾ കലർന്ന ഫാക്ടറിയിൽ നിന്ന് പുറംതള്ളുന്ന വെള്ളം വേനൽ കാലത്ത് ഭൂമിയിലേക്ക് താഴുകയും മഴക്കാലത്ത് സ്വാഭാവികമായും ഭൂമിയിലെ വെള്ളവും ഇവിടെ നിന്നും പുറന്തള്ളുന്ന മലിന ജലവും ഇടകലർന്ന് കിണറുകളിലേക്കും, കൃഷിയിടങ്ങളിലേക്കും പ്രദേശത്തെ മറ്റ് ജല സ്രോതസുകളിലേക്കും വ്യാപിക്കുകയും ചെയ്യുമെന്നാണ് പ്രദേശത്തെ പരിസ്ഥിതി സാമൂഹിക പ്രവർത്തകരും നാട്ടുകാരും പറയുന്നത്.

ഇതിനെതിരെ പൂഞ്ഞാർ MLA ക്ക് DYFI താളുങ്കൽ യൂണിറ്റ് കമ്മിറ്റിയും, DYFI കൂട്ടിക്കൽ മേഖലാ കമ്മിറ്റിയും പരാതി നൽകുകയും ചെയ്‌തു, ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്തുമെന്ന് പൂഞ്ഞാർ എം.എൽ.എ സെബാസ്റ്റ്യൻ കുളത്തിങ്കൽ ഉറപ്പ് നൽകി.
