മണിമല: മണിമലയാറ്റിൽ ഇന്നലെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോത്തലപ്പടി മലംമ്പാറ സ്വദേശി തടത്തേൽ ബിജി ബിജു (കിച്ചു) വാണ് മരിച്ചത്. മുലേപ്ലാവിന് സമീപം ഞള്ളി പ്രദേശത്തായിരുന്നു അപകടം.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/GewjAzEb2ZJHdzAvguD2En
ബിജിയും മറ്റ് രണ്ടുപേരും രാവിലെ പത്തോടെയാണ് പ്രദേശത്തെത്തിയത്. മീൻ പിടിച്ച ശേഷം തിരികെ പോകുന്നതിന് മുമ്പ് ആറ്റിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇവർ. ആറിൻ്റെ ഇരുകരകളിലേക്ക് നീന്തു ന്നതിനിടെ കയത്തിൽ യുവാവ് മുങ്ങി താഴുകയായിരുന്നു എന്നാണ് കൂടെയുണ്ടായിരുന്നവർ പറയുന്നത്.

ബഹളം കേട്ട് എത്തിയ സമീപവാസികൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. തുടർന്ന് ഫയർഫോഴ്സും, ഈരാറ്റുപേട്ട എമർജൻസി ടീം അംഗങ്ങളും തിരച്ചിൽ നടത്തിയെങ്കിലും ഇന്നലെ യുവാവിനെ കണ്ടെത്താനായിരുന്നില്ല.
തുടർന്ന് ഇന്ന് രാവിലെ പുനരാംഭിച്ച തിരച്ചിലിൽ ഒമ്പതരയോടെ 15 അടിയോളം താഴ്ചയിൽ നിന്നുമാണ് യുവാവിന്റെ മൃതദ്ദേഹം കണ്ടെത്തിയത്. മരിച്ച ബിജി വെൽഡിംഗ് തൊഴിലാളിയാണ്.
