കാഞ്ഞിരപ്പളി: ദേശീയ പാത വികസന പ്രവർത്തനങ്ങളുടെ ഭാഗമായ കലുങ്ക് നിർമ്മാണം പാതിവഴിയിൽ നിലച്ചതോടെ വാഹന യാത്രികർ ദുരിതത്തിൽ. കാഞ്ഞിരപ്പള്ളി ടൗണിൽ പൂതക്കുഴിയിലാണ് അനാസ്ഥയുടെ ബാക്കിപത്രം. ദേശീയപാതയിലെ പൂതക്കുഴിയിൽനിന്നു പട്ടിമറ്റത്തേക്കുള്ള റോഡ് ദേശീയ പാതയുമായി ചേരുന്ന ഭാഗത്താണ് കലുങ്ക് നിർമാണം നടന്നിരുന്നത്. രണ്ടു മാസത്തോളമായി നിർമാണ പ്രവർത്തനം നിലച്ചിരിക്കുകയാണ്.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc

പട്ടിമറ്റം റോഡിനോടു ചേർന്ന ഭാഗത്തെ കലുങ്ക് നിർമിച്ച ഭാഗത്ത് സ്ലാബ് ഇട്ട് മൂടിയിട്ടില്ല. ഇവിടെ കുഴിയായി കിടക്കുകയാണ്. ഇത് വാഹന- കാൽനടയാത്രക്കാർക്ക് ഭീഷണിയാണ്. വേഗത്തിൽ വരുന്ന വാഹനങ്ങൾ അപകടം ഒഴിവാക്കാൻ പാതയോരത്തേക്ക് ചേർത്താൽ പാതിവഴിയിൽ നിർമാണം നിലച്ച കലുങ്കിന്‍റെ കുഴിയിൽ വീണ് അപകടം സംഭവിക്കാം. രാത്രി ദേശീയ പാതയോരത്തുകൂടി സഞ്ചരിക്കുന്ന കാൽനടയാത്രക്കാർക്കും ഇത് അപകട ഭീഷണിയാണ്. പൂതക്കുഴിയിൽനിന്നു പട്ടിമറ്റത്തേക്ക് തിരിയുന്ന വാഹനങ്ങൾക്കും ഇത് ഗതാഗത തടസ്സം ഉണ്ടാക്കുന്നു.

