വഴിയരികില്‍ വണ്ടി നിർത്തി മൂത്രമൊഴിച്ച് ചോദ്യം ചെയ്തതിന് പിന്നാലെയുണ്ടായ തർക്കത്തില്‍ ഓട്ടോ ഡ്രൈവറെ വെട്ടി പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റിലായി. ഓട്ടോറിക്ഷ ഡ്രൈവറായ മാട്ടുമന്ത സ്വദേശി രാധാകൃഷ്ണനാണ് (60)വെട്ടേറ്റത്. സംഭവത്തില്‍ പാലക്കട് നഗരത്തിലെ വഴിയോരകച്ചവടക്കാരനായ വടക്കന്തറ സ്വദേശി കൃഷ്ണൻകുട്ടിയെ പോലീസ് പിടികൂടി.

കൃഷ്ണൻകുട്ടിയുടെ കടയ്ക്ക് സമീപം രാധാകൃഷ്ണൻ ഓട്ടോ നിർത്തി മൂത്രമൊഴിക്കാൻ എത്തിയെന്ന് ആരോപിച്ചായിരുന്നു അക്രമം. വഴിയരികില്‍ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതോടെ രാധാകൃഷ്ണനും കൃഷ്ണൻ കുട്ടിയും തമ്മില്‍ വാക്കേറ്റമുണ്ടായി. പിന്നാലെ പ്രകോപിതനായ കൃഷ്ണൻകുട്ടി രാധാകൃഷ്ണനെവെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ രാധാകൃഷ്ണന് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. അറസ്റ്റിലായ കൃഷ്‌ണൻ കുട്ടിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
