കാഞ്ഞിരപ്പള്ളി: പുതുതായി നിർമ്മാണം പൂർത്തീകരിച്ച സിപിഐഎം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ്- സീതാറാം യച്ചൂരി ഭവൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്തു. മന്ത്രി വി എൻ വാസവൻ, ജില്ലാ സെക്രട്ടറി എ വി റസൽ ,നേതാക്കളായ വൈക്കം വിശ്വൻ, കെ ജെ തോമസ്, അഡ്വ.കെ അനിൽകുമാർ എന്നിവർ പങ്കെടുത്തു.

ഉൽഘാടനത്തിനു ശേഷം കാഞ്ഞിരപ്പള്ളി പേട്ട കവലയിലുള്ള തോംസൺ മൈതാനിയിൽ ചേർന്ന പൊതുസമ്മേളനത്തിലേക്ക് പ്രവർത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ എത്തി.

കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ ആനത്താനം റോഡിൽ മൂന്ന് നിലകളിലായി നിർമ്മിച്ചിട്ടുള്ള ഈ ഓഫീസ് മന്ദിരത്തിൽ സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ്, കാഞ്ഞിരപ്പള്ളി താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ (സിഐടിയു) ഓഫീസ്, വിപുലമായ ലൈബ്രറി, പാലിയേറ്റിവ് കേന്ദ്രം, സോഷ്യൽ മീഡിയാ സംവിധാനമുറി, 350 ലേറെ പേർക്കിരിക്കാവുന്ന ശബ്ദ ക്രമീകരണ ഓഡിറ്റോറിയം, മൂന്ന് മിനി കോൺഫറൻസ് ഹാളുകൾ എന്നിവയുണ്ട്.
