അമ്മയ്ക്ക് സംരക്ഷണ ചെലവ് നൽകണമെന്ന കാഞ്ഞങ്ങാട് മെയിന്റനൻസ് ട്രൈബ്യൂണലിന്റെ ഉത്തരവ് പാലിക്കാത്ത മകനെ ജയിലിൽ അടക്കാൻ ട്രൈബ്യൂണൽ ഉത്തരവ്. മടിക്കൈ കാഞ്ഞിരപ്പൊയിൽ ചോമംകോട് ഏലിയാമ്മ ജോസഫിന്റെ പരാതിയിൽ മകൻ മടിക്കൈ മലപ്പച്ചേരിയിലെ പ്രതീഷ് വടുതലക്കുഴിക്കെതിരെയാണ് വിധി.

മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 വകുപ്പ 4(1) പ്രകാരമാണ് ഏലിയാമ്മ പരാതി നൽകിയത് ഇതേത്തുടർന്ന് സംരക്ഷണ തുകയായി 2000 രൂപ മാസംതോറും നൽകാൻ ഉത്തരവിട്ടു എന്നാൽ ഈ തുക മകൻ നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി വീണ്ടും ഏലിയാമ്മ പരാതി നൽകി ഏപ്രിൽ 24 നാണ് പരാതി നൽകിയത്. പരാതി ഫയലിൽ സ്വീകരിക്കുകയും തുക 10 ദിവസത്തിനുള്ളിൽ നല്‌കണമെന്നാവശ്യപ്പെട്ട് മടിക്കൈ വില്ലേജ് ഓഫീസർ മുഖേന ട്രൈബ്യൂണൽ നോട്ടീസ് നൽകി എന്നാൽ നോട്ടീസ് മടങ്ങുകയായിരുന്നു.

10 ദിവസം കഴിഞ്ഞ് മകൻ തുക നൽകാത്തതിനാൽ മെയിൻ്റനൻസ് ട്രൈബ്യൂണൽ വാറണ്ട് പുറപ്പെടുവിച്ചു. ജൂൺ നാലിന് ട്രൈബ്യൂണൽ മുമ്പാകെ ഹാജരായി തനിക്ക് പണം നൽകാൻ കഴിയില്ലെന്ന് പ്രതീഷ് അറിയിച്ചു. തൻ്റെ സഹോദരി അമ്മയ്ക്ക് ചെലവിന് നൽകുന്നില്ലെന്ന് ട്രൈബ്യൂണൽ മുമ്പാകെ പറഞ്ഞപ്പോൾ അവർക്കെതിരെ പരാതിയില്ലെന്ന് ട്രൈബ്യൂണൽ അറിയിച്ചു. ജൂലൈ പത്തിന് നടന്ന വിചാരണയിൽ പരാതിക്കാരിയും എതിർകക്ഷിയും ഹാജരായിരുന്നു തൂക നൽകാൻ തയാറല്ലെന്ന് പ്രതീഷ് ആവർത്തിച്ചു.

പിന്നീട് ഒരവസരം കൂടി നൽകി ഒരു ഗഡു സംരക്ഷണ ചെലവ് നൽകണമെന്നും അല്ലാത്തപക്ഷം ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും ട്രൈബ്യൂണൽ അറിയിച്ചു എന്നാൽ ഇതും പാലിക്കപ്പെട്ടിട്ടില്ലെന്ന ഏലിയാമ്മയുടെ പരാതിയിലാണ് ട്രൈബ്യൂണൽ കഴിഞ്ഞദിവസം ഉത്തരവിറക്കിയത്. ഹൊസ്‌ദുർ) സബ് ജയിലിൽ പാർപ്പിക്കാനാണ് ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *