ഇടുക്കി: ഇടുക്കിയിൽ മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൂലമറ്റം ചേറാടി കീരിയാനിക്കൽ അജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ നച്ചാർ പുഴയിലെ കുറുങ്കയം ഭാഗത്ത് മരത്തിലാണ് മൃതദേഹം കണ്ടത്.
ഇന്നലെയാണ് മാതാപിതാക്കളായ കീരിയാനിക്കൽ കുമാരൻ (70) തങ്കമ്മ എന്നിവരെ അജേഷ് വെട്ടിക്കൊന്നത്. സംഭവത്തിന് ശേഷം അജേഷിനെ കാണാനില്ലായിരുന്നു.പോലീസ് ഇന്നലെ തന്നെ ഇയാൾക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

