കാഞ്ഞിരപ്പള്ളി: കോണ്‍ഗ്രസ് പ്രസിഡണ്ട് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാല്‍ തുടങ്ങി കോണ്‍ഗ്രസ്, ഇന്ത്യാ സഖ്യ നേതാക്കളെ ‘വോട്ട് കൊള്ള’ വിഷയത്തിൽ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫിസിലേക്ക് നടത്തിയ സമാധാനപരമായ പ്രതിഷേധ മാര്‍ച്ചിനിടെ അന്യായമായി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ പേട്ടക്കവലയിൽ ധർണ്ണ നടത്തി.

ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുവാനുള്ള പോരാട്ടമാണ് രാഹുൽ ഗാന്ധി നയിക്കുന്നതെന്നും വോട്ട് കൊള്ളയിൽ പങ്കാളികളായവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് ഡി സി സി ജനറൽ സെക്രട്ടറി പ്രൊഫ റോണി കെ ബേബി പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് അഡ്വ പി ജീരാജിന്റെ അധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ്ണയിൽ ഡി സി സി ജനറൽ സെക്രട്ടറി അഡ്വ പി എ ഷെമീർ മുഖ്യപ്രഭാഷണം നടത്തി.

കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ബിജു പത്യാല, സേവ്യർ മൂലകുന്ന്, സെൻട്രൽ കോ ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റ് സുനിൽ തേനംമാക്കൽ, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ഒ എം ഷാജി, അബ്ദുൽ ഫത്താക്ക്, ബിനു കുന്നുംപുറം, റസിലി തേനംമാക്കൽ, ദിലീപ് ചന്ദ്രൻ, അജ്മൽ പാറക്കൽ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് കെ എസ് ഷിനാസ്,

അൻവർഷാ കോനാട്ടുപറമ്പിൽ, ഡാനി ജോസ്, നസീമ ഹാരിസ്, പി സി ത്രേസ്യാമ്മ, ഇന്ദുകല എസ് നായർ, ഫസിലി കോട്ടവാതിക്കൽ, ജോസി കുറ്റിവേലിൽ, സഫറുള്ളാ ഖാൻ പാറക്കൽ, സജി ഇല്ലത്തുപറമ്പിൽ, ഉണ്ണി ചീരംവേലിൽ, ബിജു മുണ്ടുവേലിക്കുന്നേൽ, സൂരജ് ദാസ്,ജോർജ്ജുകുട്ടി കോഴിമണ്ണിൽ, സണ്ണി കിഴവഞ്ചിയിൽ, റസിലി ആനിത്തോട്ടം, കുട്ടപ്പൻ പൂതക്കുഴി, സി ഡി അനീഷ് എന്നിവർ പ്രസംഗിച്ചു.

