വൈദ്യുതി നിരക്ക് കുത്തനെ കൂട്ടിയ സർക്കാർ നടപടയിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ച പ്രക്ഷോഭത്തിന്റെ ഭാഗമായി കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കും.

ഇന്ന് വൈകിട്ട് ആറുമണിക്ക് കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ നിന്നും ആരംഭിക്കുന്ന പന്തം കൊളുത്തി പ്രതിഷേധ പ്രകടനം ടൗൺചുറ്റി തിരികെ പേട്ട കവലയിൽ അവസാനിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് ബിജു പത്യാല അറിയിച്ചു.

അതേസമയം നിരക്ക് കൂട്ടിയ നടപടി അടിയന്തരമായി പിൻവലിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആവശ്യപ്പെട്ടിരുന്നു. ധിക്കാരപരമായ തീരുമാനമെന്നായിരുന്നു സുധാകരൻ വിശേഷിപ്പിച്ചത്. വർധനയിൽ പ്രതിഷേധിച്ച് യുഡിഎഫ് സംസ്ഥാനവ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും വ്യക്തമാക്കിയിട്ടുണ്ട്.
