കാഞ്ഞിരപ്പള്ളി: തുടർച്ചയായി വൈദ്യുതി ചാര്‍ജ് വര്‍ദ്ധിപ്പിച്ച് പിണറായി സര്‍ക്കാര്‍ ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുകയാണെന്ന് യു.ഡി. എഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യുസ് ആരോപിച്ചു . അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണാറക്കയം കെ. എസ് .ഇ .ബി സബ് സ്റ്റേഷൻ ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വൈദ്യുതി വാങ്ങുന്നതിന് മറ്റു കമ്പനികളുമായി യൂ.ഡി.എഫ് സർക്കാരിന്റെ കാലത്തെ കരാർ പ്രകാരം യൂണിറ്റിന് 4.രൂപ15 പൈസ മുതൽ 4 രൂപ 29 വരെ ആയിരുന്നു നിരക്ക്. എന്നാൽ ആ കരാർ റദ്ദാക്കി പുതിയ കരാറിൽ പിണറായി സർക്കാർ ഒപ്പ് വെച്ചപ്പോൾ 10 മുതൽ 14 രൂപ വരെ നൽകിയാണ് വൈദ്യുതി വാങ്ങുന്നത്. കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങുമ്പോൾ 2000 കോടി രൂപയാണ് അദാനി ഉൾപ്പടെയുള്ള സ്വകാര്യ കുത്തക കമ്പനിയ്ക്ക് ലാഭം ഉണ്ടാക്കുന്നത്. ഇതിനു പിന്നിൽ അഴിമതിയാണെന്നും ഫിൽസൺ മാത്യുസ് ആരോപിച്ചു .

ബ്ലോക്ക്‌ പ്രസിഡന്റ് അഡ്വ. പി ജിരാജിൻ്റെ അധ്യക്ഷതയിൽ ഡി.സി. സി ജനറൽ സെക്രട്ടറിമാരായ അഡ്വ. പി.എ.ഷെമീർ, പ്രൊഫ. റോണി കെ ബേബി ,ഡി.സി.സി അംഗങ്ങളായ അഡ്വ.അഭിലാഷ് ചന്ദ്രൻ, ജോസ് കെ ചെറിയാൻ , രഞ്ജു തോമസ്, അസംഘടിത തൊഴിലാളി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുനിൽ തേനംമാക്കൽ,കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ബിജു പത്യല, സേവ്യർ മൂലകുന്ന്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നിബു ഷൗക്കത്ത്, കോൺഗ്രസ്

ബ്ലോക്ക് ഭാരവാഹികളായ ജി.സുനിൽ കുമാർ, പി.കെ.ബാബു രാജ്, അബ്ദുൽ ഫത്താക്ക്, അഭിലാഷ് ചന്ദ്രൻ, അഡ്വ. ഫൈസൽ .എം .കാസിം, രാജു തേക്കുംതോട്ടം, റ്റിഹാന ബഷീർ, അസി പുതുപ്പറമ്പിൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ് .ഷിനാസ്, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ലൂസി ജോർജ്ജ്, സെനിസ്ലാവോസ് വെട്ടിക്കാട്ട്,

നായിഫ് ഫൈസി, റോബിറ്റ് മാത്യു, അൻവർഷാ കോനാട്ടുപറമ്പിൽ , നസീമ ഹാരിസ്, ഷീജ ഗോപിദാസ്, ജയകുമാർ കുറിഞ്ഞിയിൽ ,സി.ജി .രാജൻ, സഫറുല്ലാഖാൻ പാറക്കൽ, ഷാജി പെരുന്നെപ്പറമ്പിൽ, ബെന്നി ഒഴുകയിൽ, ഇ.എസ്. സജി, ഷാജി ആനിത്തോട്ടം, സന്തോഷ് മണ്ണനാനി, ഉണ്ണി ചെറിയാൻ, സുമേഷ് കെ .നായർ ടി.ഇ. നാസറുദ്ദീൻ, നസീമ ഹാരീസ്, ഷീജ ഗോപിദാസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *