കോട്ടയം: കടയുടെ ഉദ്ഘാടനത്തിന് വിളിച്ചില്ലെന്ന് ആരോപിച്ച് മീൻ കടയിൽ കോൺഗ്രസ് നേതാവിൻ്റെ അതിക്രമം. കോട്ടയം കടുവാക്കുളം മാതാ കോൾഡ് സ്‌റ്റോറിലാണ് സംഭവം. പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി കൊല്ലാടാണ് അതിക്രമം നടത്തിയത്.
ലൈസൻസ് ചോദിച്ച് കടയിലെത്തിയ സിബി, ജീവനക്കാരിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. ജീവനക്കാരിയുടെ ഫോണിൽ നിന്ന് വിളിച്ച് കടയുടമയേയും ഭീഷണിപ്പെടുത്തി. ശേഷം ഫോൺ മീൻ കൂനയിലേക്ക് വലിച്ചെറിഞ്ഞു. കടയുടെ ഉദ്ഘാടനത്തിന് വിളിച്ചില്ലെന്ന് ആരോപിച്ചായിരുന്നു അതിക്രമം നടത്തിയത്.
സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്ന് കടയുടമ അറിയിച്ചു. നാട്ടുകാരുടെ പരാതിയിൽ അന്വേഷിക്കാനാണ് കടയിൽ പോയതെന്നും അതിക്രമം നടത്തിയിട്ടില്ലെന്നും സിബി വാദിച്ചു. രണ്ടാഴ്ച്ച മുമ്പ് ആരംഭിച്ച കടയിലാണ് അതിക്രമം നടത്തിയത്.

There is no ads to display, Please add some