ഇതെന്താ അക്ഷരത്തെറ്റിന്റെ സമ്മേളനമോ! മുഖ്യമന്ത്രി വിതരണം ചെയ്ത പൊലീസ് മെഡലില്‍ ആകെ അക്ഷരതെറ്റ്. കേരള പൊലീസ് രൂപീകരണ ദിനമായ ഇന്നലെയാണ് മുഖ്യമന്തി മെഡലുകള്‍ വിതരണം ചെയ്തത്. മെഡലില്‍ ‘കേരളാ മുഖ്യമന്ത്ര യുടെ പോല സ് മെഡല്‍’ എന്നാണ് പ്രിന്റ് ചെയ്തിരിക്കുന്നത്. 264 പേര്‍ക്കാണ് മുഖ്യമന്ത്രി മെഡല്‍ വിതരണം ചെയ്തത്.

മിക്കവര്‍ക്കും ലഭിച്ചത് അക്ഷരതെറ്റുകൾ അടങ്ങിയ മെഡലുകൾ ആയിരുന്നു. ‘മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ’ എന്നതിന് ‘മുഖ്യമന്ത്രയുടെ പോലസ് ‘ എന്നാണ് എഴുതിയിരിക്കുന്നത്. വിതരണം ചെയ്തു കഴിഞ്ഞ ശേഷമാണ് അക്ഷരത്തെറ്റുകള്‍ തിരിച്ചറിഞ്ഞത്. ഇത് സംസാരവിഷയമായതോടെയാണ് മെഡലുകള്‍ തിരികെ വാങ്ങി ഏജന്‍സിക്ക് തന്നെ നല്‍കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരത്ത് എസ്എപി ഗ്രൗണ്ടിൽ നടന്ന ചടങ്ങിലാണ് അക്ഷര തെറ്റുകൾ നിറഞ്ഞ മെഡൽ വിതരണം നടന്നത്. 264 പൊലീസ് ഉദ്യോഗസ്ഥർക്കാണ് മുഖ്യമന്ത്രി മെഡൽ സമ്മാനിച്ചത്.ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും അത് കണ്ടെത്താന്‍ കഴിയാത്തതാണ് പ്രശ്നമായത്.

Leave a Reply

Your email address will not be published. Required fields are marked *