ഡിസംബറിൽ കേരളത്തിൽ ലഭിച്ചത് നാലിരട്ടി മഴയെന്ന് കണക്കുകൾ. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക് പ്രകാരം ഡിസംബർ മാസത്തിൽ 32 മില്ലി മീറ്റർ മഴയാണ് കേരളത്തിൽ സാധാരണ ലഭിക്കേണ്ടത്. എന്നാൽ ആദ്യ 14 ദിവസം കഴിഞ്ഞപ്പോൾ തന്നെ 128 മില്ലി മീറ്റർ മഴ ലഭിച്ചു. സമീപകാലത്ത് ഏറ്റവും മഴ ലഭിച്ച ഡിസംബർ മാസമാണ് കടന്നുപോകുന്നത്. നവംബറിൽ ലഭിച്ച മഴയേക്കാൾ കൂടുതൽ മഴയാണ് ഡിസംബറിൽ ലഭിച്ചൻ. ഫിൻജാൽ ചുഴലിക്കാറ്റും അടിക്കടിയുണ്ടായ ന്യൂനമർദ്ദവുമാണ് മഴക്ക് കാരണം.

തിരുവനന്തപുരം ഒഴികെയുള്ള എല്ലാം ജില്ലകളിലും ഡിസംബർ മാസത്തിൽ മുഴുവൻ ലഭിക്കേണ്ട മഴയെക്കാൾ കൂടുതൽ മഴ ഇതിനകം ലഭിച്ചു. ഫിൻജാൽ ചുഴലിക്കാറ്റ് ദിവസങ്ങളിൽ തന്നെ 84 മി.മീ മഴ ലഭിച്ചു. 2022, 1987 , 1997 ,1998 വർഷങ്ങളിലും ഡിസംബർ അവസാനം വരെ മഴ ലഭിച്ചിരുന്നു. എന്നാൽ, ഡിസംബറായിട്ടും കേരളത്തിൽ തണുപ്പ് കാലം തുടങ്ങിയിട്ടില്ല. തണുപ്പ് എത്താത്തത് കാർഷിക മേഖലക്കടക്കം ദോഷം ചെയ്യും.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *

You missed