കോട്ടയം: ചിങ്ങവനത്ത് പേപ്പർ മില്ലിലെ യന്ത്രത്തിൽ കുരുങ്ങി തലയിടിച്ച് വീണ സൂപ്പർ വൈസറായ യുവതിയ്ക്ക് ദാരുണാന്ത്യം. പനച്ചിക്കാട് നെല്ലിക്കൽ സ്വദേശിനിയായ ബിനു ബിനു (43) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 5.30 ഓടെ ചിങ്ങവനം ചന്തക്കവലയിലെ സെന്റ് മേരീസ് പേപ്പർ മില്ലിലായിരുന്നു അപകടം.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BpqLGv5wPes9mbZqGEJjWq?mode=ac_t

ജോലിക്കിടെ ഷോൾ മില്ലിലെ മെഷീനിന്റെ ബെൽറ്റിൽ കുടുങ്ങി ബിനു മറിഞ്ഞുവീഴുകയായിരുന്നു. തല ഇടിച്ചാണ് ഇവർക്ക് പരിക്കേറ്റത്. ജീവനക്കാർ ചേർന്ന് ഇവരെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *