ചങ്ങനാശ്ശേരിയിൽ പള്ളി പെരുന്നാളിനിടെ യന്ത്ര ഊഞ്ഞാലിന്റെ വാതിൽ അടർന്നു വീണ് അപകടം. 17കാരന് പരുക്കേറ്റു. ചങ്ങനാശ്ശേരി സ്വദേശി അലൻ ബിജുവിന് ആണ് പരുക്കേറ്റത്. അലൻ ബന്ധുവിനൊപ്പം യന്ത്ര ഊഞ്ഞാലിന്റെ താഴെ നിൽക്കുകയായിരുന്നു. ഇതിനിടയിലാണ് വാതിൽ അടർന്നു വീണത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ അലനെ ഏറ്റുമാനൂരിന് സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാത്രിയാണ് അപകടം നടന്നത്. അലൻ്റെ ആരോഗ്യനില സംബന്ധിച്ച് വിവരം ലഭ്യമായിട്ടില്ല. അതേസമയം സുരക്ഷാ വീഴ്ചയെ തുടർന്ന് ഓപ്പറേറ്ററെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
There is no ads to display, Please add some