തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയന്‍ കടന്നുപോയ വഴിയില്‍ പ്രതിഷേധവുമായി പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. ജഗതിയിലെ പുതുപ്പള്ളി ഹൗസിന് മുന്നിൽ കറുത്ത വസ്ത്രം ധരിച്ചായിരുന്നു ചാണ്ടി ഉമ്മൻ്റെ ഒറ്റയാൾ പ്രതിഷേധം.
എംഎൽഎയുടെ സമീപത്തായി അൻപതോളം വരുന്ന ഡിവൈഎഫ്ഐ പ്രവർത്തകരും നിലയുറപ്പിച്ചു. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലെ അവസാനവണ്ടിയും കടന്നുപോയ ശേഷമാണ് ചാണ്ടി ഉമ്മൻ പ്രതിഷേധം അവസാനിപ്പിച്ചത്.കേരളത്തിൽ ആര് എന്ത് ധരിക്കണമെന്നും ആര് എവിടെ പോകണമെന്നും പറഞ്ഞ് ചിലർ സദാചാരപൊലീസ് തുടങ്ങിയാൽ ജനാധിപത്യം ഇല്ലാതാകും. അതിനെതിരെയായിരുന്നു തന്റെ പ്രതിഷേധമെന്ന് ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് രാവിലെ കോൺഗ്രസ് പ്രവർത്തകർ നടത്തിയ ഡിജിപി ഓഫീസ് മാർച്ച് സംഘർഷത്തിൽ കലാശിച്ചിരുന്നു. പൊലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞപ്പോൾ ലാത്തിച്ചാർജും ടിയർ ഗ്യാസും പ്രയോഗിച്ചു. ഇതേതുടർന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായ കെപിസിസി പ്രസിഡൻ്റ് കെ സുധാകരനെ ആശുപത്രിയിലേക്ക് മാറ്റി.