കാഞ്ഞിരപ്പള്ളി: സമുദായ ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് എന്ന ലക്ഷ്യവുമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന അവകാശ പ്രഖ്യാപന യാത്രയ്ക്ക് ഇന്ന് കാഞ്ഞിരപ്പള്ളി രൂപതയിൽ സ്വീകരണം നൽകും.

രാവിലെ 9 ന് മുണ്ടക്കയം ബസ് സ്റ്റാൻഡ് മൈതാനിയിൽ നടക്കുന്ന സ്വീകരണ സമ്മേളനം മുണ്ടക്കയം വ്യാകുലമാതാ ഫൊറോന വികാരി ഫാ. ജെയിംസ് മുത്തനാട്ട് ഉദ്ഘാടനം ചെയ്യും. 11ന് കാഞ്ഞിരപ്പള്ളി പേട്ട കവലയ്ക്ക് സമീപത്തുനിന്ന് ആരംഭിക്കുന്ന റാലിയെ തുടർന്ന് കാഞ്ഞിരപ്പള്ളി അക്കരപ്പള്ളി മൈതാനിയിൽ നടക്കുന്ന സ്വീകരണ സമ്മേളനം രൂപ താധ്യക്ഷൻ മാർ ജോസ് പുളിക്കൽ ഉദ്ഘാടനം ചെയ്യും.

രൂപത വികാരിജനറൽ ഫാ. സെബാസ്റ്റ്യൻ കൊല്ലംകുന്നേൽ ആമുഖ സന്ദേശം നൽകും. രൂപത പ്രസിഡന്റ് ബേബി കണ്ടത്തിലിന്റെ അദ്ധ്യക്ഷതയിൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തും. ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയിൽ യാത്രാ ലക്ഷ്യം വിശദീകരണം നടത്തും. രൂപത ഡയറക്ടർ ഫാ. ജസ്റ്റിൻ മതിയത്ത്,ഗ്ലോബൽ ഭാരവാഹികളായ ജോമി കൊച്ചുപറമ്പിൽ,, ബെന്നി ആന്റണി, രാജേഷ് ജോൺ, ട്രീസ ലിസ് സെബാസ്റ്റ്യൻ, ടെസി ബിജു പാഴിയാങ്കൽ, രൂപത ഭാരവാഹികളായ ജോസഫ് പണ്ടാരക്കളം, ജോജോ തെക്കും ചേരിക്കുന്നേൽ, സണ്ണിക്കുട്ടി അഴകമ്പ്രയിൽ, ഫിലിപ്പ് പള്ളി വാതുക്കൽ, ബിജു ശൗര്യാംകുഴി, സിനി ജിബു നീറനാക്കുന്നേൽ, ഡെയ്സി ജോർജുകുട്ടി എന്നിവർ സംസാരിക്കും.

Leave a Reply

Your email address will not be published. Required fields are marked *