കോട്ടയം: കഞ്ചാവിൻ്റെ ലഹരിയിൽ വാഹനത്തിൽ ഭീതി പരത്തി എത്തിയ സംഘത്തെ പിടികൂടി പോലീസ്. കോട്ടയം ചിങ്ങവനത്താണ് കഞ്ചാവിൻ്റെ ലഹരിയിൽ അമിത വേഗത്തിലെത്തി അപകടങ്ങൾ സൃഷ്ടിച്ച യുവതിയേയും യുവാവിനേയും പോലീസ് പിന്തുടർന്ന് പിടികൂടിയത്.

മറിയപ്പള്ളി മുതൽ കാറിൽ അമിത വേഗത്തിൽ സഞ്ചരിച്ച് അപകടങ്ങൾ സ്യഷ്ടിച്ച ഇതുവരെയും ചിങ്ങവനം പോലീസ് സ്റ്റേഷന് സമീപത്ത് വച്ച് പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ നിന്നും 5 ഗ്രാം കഞ്ചാവും പോലീസ് കണ്ടെത്തി.

ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയായിരുന്നു സംഭവം. മറിയപ്പള്ളി മുതൽ വിവിധ വാഹനങ്ങളിൽ ഇടിച്ച് അപകടങ്ങൾ സൃഷ്ടിച്ച ഇവരെ പോലീസ് പിന്തുടർന്ന് പിടികൂടാൻ ശ്രമിച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. ചെറുപുഷ്പം എന്ന ക്രെയിൻ വഴിയിൽ വിലങ്ങനെ വെച്ച് റോഡ് തടയുകയും തുടർന്ന് പോലീസ് കൺട്രോൾ റൂം വാഹനത്തിൽ പിന്തുടർന്ന് ഇവരെ ചിങ്ങവനത്ത് വെച്ച് പിടികൂടുകയുമായിരുന്നു.

യുവതി കഞ്ചാവ് ഉപയോഗിച്ച് അക്രമസക്ത ആയിരുന്നു. കൂടാതെ കുറച്ചു നേരത്തെ പരിശ്രമത്തിനൊടുവിലാണ് കൂടെ ഉണ്ടായിരുന്ന യിവാവിനെ പൊലീസ് കീഴടക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

You missed