തിരുവനന്തപുരം : 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫിനു നേട്ടം. 6 സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തു. യുഡിഎഫ് 10 സീറ്റിലും പാലക്കാട് പിടാരിമേടിൽ ഇടതു സ്വതന്ത്രൻ ഉൾപ്പെടെ എൽഡിഎഫ് 10 സീറ്റിലും എൻഡിഎ 3 സീറ്റിലുമാണു വിജയിച്ചത്. നേരത്തേ 4 സീറ്റുണ്ടായിരുന്ന എല്‍ഡിഎഫിന് ഇക്കുറി 6 സീറ്റ് അധികം നേടാനായി. 14 സീറ്റുണ്ടായിരുന്ന യുഡിഎഫ് പത്തിലേക്കു ചുരുങ്ങി. 4 സീറ്റുണ്ടായിരുന്ന ബിജെപിക്ക് ഉപതിരഞ്ഞെടുപ്പില്‍ മൂന്നിടത്തേ ജയിക്കാനായുള്ളൂ.

75.1% ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 10,974 പുരുഷന്മാരും 13,442 സ്ത്രീകളും ഉൾപ്പെടെ ആകെ 24,416 പേരാണ് വോട്ട് ചെയ്തത്. 10 ജില്ലകളിലായി ഒരു മുനിസിപ്പൽ കോർപറേഷൻ വാർഡിലും 4 മുനിസിപ്പാലിറ്റി വാർഡിലും 18 ഗ്രാമപഞ്ചായത്ത് വാർഡുകളിലുമായിരുന്നു ഉപതിരഞ്ഞെടുപ്പ്. 88 സ്ഥാനാർഥികളാണു ജനവിധി തേടിയത്. തിരുവനന്തപുരം ജില്ലയിലെ 4 തദ്ദേശ വാർഡുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ 3 എണ്ണത്തിൽ എൽഡിഎഫും ഒരെണ്ണത്തിൽ ബിജെപിയും വിജയിച്ചു. രണ്ടു വാർഡുകളിൽ എൽഡിഎഫിന് അട്ടിമറി വിജയം.

ജില്ല, തദ്ദേശ സ്ഥാപനം, വിജയി എന്നീ ക്രമത്തിൽ

തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷനിലെ വെള്ളാർ (എൽഡിഎഫ്)

ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ കുന്നനാട്(എൽഡിഎഫ്)

പൂവച്ചൽ ഗ്രാമപഞ്ചായത്തിലെ കോവിൽവിള (എൻഡിഎ)

പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്തിലെ അടയമൺ(എൽഡിഎഫ്)

കൊല്ലം

ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുരിയോട്(എൽഡിഎഫ്)

പത്തനംതിട്ട

നാരങ്ങാനം ഗ്രാമപഞ്ചായത്തിലെ കടമ്മനിട്ട (യുഡിഎഫ്)

ആലപ്പുഴ

വെളിയനാട് ഗ്രാമപഞ്ചായത്തിലെ കിടങ്ങറ ബസാർ തെക്ക്(എൻഡിഎ)

ഇടുക്കി

മൂന്നാർ ഗ്രാമപഞ്ചായത്തിലെ മൂലക്കട (യുഡിഎഫ്)

മൂന്നാർ ഗ്രാമപഞ്ചായത്തിലെ നടയാർ(യുഡിഎഫ്)

എറണാകുളം

എടവനക്കാട് ഗ്രാമപഞ്ചായത്തിലെ നേതാജി (യുഡിഎഫ്)

നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ കൽപ്പക നഗർ (എൽഡിഎഫ്)

തൃശൂർ

മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിലെ പതിയാർക്കുളങ്ങര (എൽഡിഎഫ്)

പാലക്കാട്

ചിറ്റൂർ തത്തമംഗലം മുനിസിപ്പൽ കൗൺസിൽ മുതുകാട് (എൽഡിഎഫ്)

പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പൂക്കോട്ടുകാവ് നോർത്ത് (എൽഡിഎഫ്)

എരുത്തേമ്പതി ഗ്രാമപഞ്ചായത്തിലെ പിടാരിമേട് (സ്വതന്ത്രൻ)

തിരുവേഗപ്പുറ ഗ്രാമപഞ്ചായത്തിലെ നരിപ്പറമ്പ് (യുഡിഎഫ്)

മലപ്പുറം

കോട്ടയ്ക്കൽ മുനിസിപ്പൽ കൗൺസിൽ ചൂണ്ട (യുഡിഎഫ്)

കോട്ടയ്ക്കൽ മുനിസിപ്പൽ കൗൺസിൽ ഈസ്റ്റ് വില്ലൂർ (യുഡിഎഫ്)

മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്തിലെ കാച്ചിനിക്കാട് കിഴക്ക് (യുഡിഎഫ്)

കണ്ണൂർ

മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ മമ്മാക്കുന്ന് (എൽഡിഎഫ്)

രാമന്തളി ഗ്രാമപഞ്ചായത്തിലെ പാലക്കോട് സെൻട്രൽ (യുഡിഎഫ്)

മട്ടന്നൂർ മുനിസിപ്പൽ കൗൺസിൽ ടൗൺ (എൻഡിഎ)

മാടായി ഗ്രാമപഞ്ചായത്ത് മുട്ടം ഇട്ടപ്പുറം (യുഡിഎഫ്).

Leave a Reply

Your email address will not be published. Required fields are marked *