കണ്ണൂർ: കതിരൂർ പത്തായക്കുന്ന് മൂഴിവയലിൽ ആക്രിസാധനങ്ങൾ തരംതിരിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. അസം സ്വദേശി സയിദ് അലിക്കും രണ്ട് കുട്ടികൾക്കുമാണ് പരിക്കേറ്റത്. ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയായിരുന്നു സംഭവം.

ആക്രിസാധനങ്ങൾക്കിടയിലെ ഫ്ളാസ്ക് പോലെയുള്ള പാത്രം തുറന്നപ്പോഴാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ പിതാവിന്റെ കൈപ്പത്തി തകർന്നു. വയറിനും പരിക്കേറ്റിട്ടുണ്ട്. ഇയാളെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും രണ്ടുകുട്ടികളെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *