കോട്ടയം: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. പാലാ ഈരാറ്റുപേട്ട റോഡിൽ ഭരണങ്ങാനത്താണ് സ്വകാര്യ ബസ് റോഡിൽ തെന്നി തലകീഴായി മറിഞ്ഞത്.

ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ ആയിരുന്നു അപകടം. എറണാകുളത്തു നിന്നും ഈരാറ്റുപേട്ടയിലേക്ക് വരികയായിരുന്ന ക്രിസ്റ്റീന എന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്. ഒരു ഗർഭിണി അടക്കം 11 പേർക്ക് അപകടത്തിൽ പരിക്കേറ്റു.

മഴ പെയ്തു‌ കിടന്ന റോഡിൽ ബസ് തെന്നിയാണ് അപകടം ഉണ്ടായത്. പരിക്കേറ്റവരെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അപകടത്തിനുശേഷം ഫയർഫോഴ്സെത്തി റോഡിൽ വെള്ളം ചീറ്റിച്ചു. മഴ പെയ്തതോടെ റോഡിലുണ്ടായിരുന്ന ഓയിൽ പരന്ന് തെന്നലുണ്ടായതായിരിക്കാമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *