കോട്ടയം: കിണറ്റിൽ മോട്ടോർ ഘടിപ്പിക്കുന്നതിനെച്ചൊല്ലി യുണ്ടായ തർക്കത്തിനൊടുവിൽ ഇളയ സഹോദരനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ജേഷ്ഠ സഹോദരന് 7 വർഷം തടവും 3 ലക്ഷം രൂപ പിഴയും. എരുമേലി ഇരുമ്പൂന്നിക്കര പേക്കട്ട് വീട്ടിൽ രാജു (60)വിനെയാണ് അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോർട്ട് 1 ജഡ്ജ് കെ.ലില്ലി ഏഴു വർഷം കഠിന തടവിനും മൂന്നു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്.

ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് നട്ടെല്ല് തളർന്ന് കിടപ്പിലായ ഇളയ സഹോദരൻ അനിൽകുമാറിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലാണ് ശിക്ഷ. 2017 ഡിസംബർ മാസം 20-ആം തീയതിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത് കുടുംബ വസ്തുവിൽ സ്ഥിതി ചെയ്യുന്ന കിണറിൽ നിന്നും കുടിവെള്ളം സംഭരിക്കുന്നതിന് മോട്ടോർഘടിപ്പിക്കുന്ന കാര്യത്തെപ്പറ്റി പറഞ്ഞു വാക്ക് തർക്കത്തിൽ ഏർപ്പെട്ട് ഇളയ സഹോദരനെ കുത്തിപ്പരിക്കേൽപ്പിച്ചെന്നാണ് കേസ്.

പിഴ തുക കേസിൽ പരിക്കേറ്റ് നടുവ് മുതൽ താഴേയ്ക്ക് തളർന്നു മൃതപ്രായനായി കഴിഞ്ഞുവരുന്ന അനിൽകുമാറിന് നൽകാനും വിധിച്ചു. എരുമേലി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എം മനോജ് രജിസ്റ്റർ ചെയ്ത കേസിൽ എസ്.എച്ച്.ഒ ടി.ഡി സുനിൽകുമാർ ആണ് അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *