കാഞ്ഞിരപ്പള്ളി: ആർമി നേവി എയർഫോഴ്സ് ഉദ്യോഗാർത്ഥികൾക്ക് പരിശീലനം നൽകാനുള്ള സെലക്ഷൻ ക്യാമ്പ് 2024 ഏപ്രിൽ 4ന് വ്യാഴാഴ്ച രാവിലെ 9 ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജിലും ഉച്ചയ്ക്ക് 1 മണിക്ക് പാലാ സെന്റ് അൽഫോൻസാ കോളേജിലും നടക്കും.

സേനയിലെ ഉദ്യോഗ സാധ്യതകൾ വിശദീകരിക്കാൻ മേജർ രവി പങ്കെടുക്കുന്ന പരിപാടിയിൽ ഉദ്യോഗാർത്ഥികൾ രക്ഷിതാവിനൊപ്പമാണ് പങ്കെടുക്കേണ്ടത്. ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് കാഞ്ഞിരപ്പള്ളി, പെരുവന്താനം, പാലാ, എന്നീ കേന്ദ്രങ്ങളിൽ സൈനികൻ മേജർ രവിയുടെ നേതൃത്വത്തിൽ പരിശീലനം ലഭിക്കും.

ഉദ്യോഗാർത്ഥികളുടെ പ്രായം – 14 മുതൽ 21 വരെ ആയിരിക്കണം. 2023 ൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കുട്ടികൾ സേനയിൽ ജോലി നേടിയത് മേജർ രവീസ് അക്കാദമിയുടെ പരിശീലന ക്ലാസിലൂടെയാണ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9074801800, 75686 82718, 81292 71947

Leave a Reply

Your email address will not be published. Required fields are marked *