ദേശീയ ദുരന്തനിവാരണ അതോറിറ്റിയും കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംസ്ഥാനതല ചുഴലിക്കാറ്റിന്റെയും അനുബന്ധ ദുരന്തങ്ങളുടെയും തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ഏപ്രില്‍ 11-ന് മോക്ക് ഡ്രില്‍ സംഘടിപ്പിക്കും.

സംസ്ഥാനത്തുടനീളമുള്ള 13 ജില്ലകളില്‍ തിരഞ്ഞെടുക്കപ്പെട്ട 26 സ്ഥലങ്ങളില്‍ ഒരേ സമയമാണ് മോക്ക് ഡ്രില്‍ സംഘടിപ്പിക്കുന്നത്. ദുരന്ത പ്രതികരണ തയ്യാറെടുപ്പില്‍ നിർണായകമായ മോക്ക്ഡ്രില്‍ എക്‌സർസൈസുകളിലൂടെ ഓരോ സംവിധാനങ്ങളും എത്രത്തോളം സജ്ജമാണെന്ന് പരിശോധിക്കും.
പോരായ്മകളും കൂടുതല്‍ മെച്ചപ്പെടുത്താൻ ആവശ്യമായ നടപടികളും വിലയിരുത്തും. സംസ്ഥാന സർക്കാരിന്റെ നിലവിലെ ഉത്തരവിലെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായിട്ടാണ് മോക്ക് ഡ്രില്ലുകള്‍ സംഘടിപ്പിക്കുന്നത്.

There is no ads to display, Please add some