താര സംഘടനയായ അമ്മയുടെ കൊച്ചിയിലെ ആസ്ഥാന മന്ദിരം വില്‍പ്പനയ്ക്ക്. ഏതോ വിരുതന്മാരാണ് ഓഫീസ് ഓണ്‍ലൈന്‍ വില്‍പ്പന സൈറ്റായ ഒഎല്‍എക്സില്‍ വില്‍പ്പനയ്ക്ക് ഇട്ടത്. 20,​000 രൂപയാണ് ഓഫീസിന്‍റെ വില. മോഹന്‍ലാല്‍ ആന്‍റ് കോ എന്നാണ് വില്‍പ്പനയ്ക്ക് ഇട്ട വ്യക്തിയുടെ പേര് കാണിച്ചിരിക്കുന്നത്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നതിനാല്‍ പെട്ടെന്ന് വില്‍പ്പന നടത്തുകയാണെന്ന് ഡിസ്ക്രിപ്ഷനില്‍ പറയുന്നു. വാതില്‍ മുട്ടിയോ, മെസഞ്ചറില്‍ സന്ദേശം അയച്ചോ വാങ്ങാന്‍ താല്‍പ്പര്യം അറിയിക്കാം. മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ട്. കൂടെയുള്ളവരുടെ കൈയിലിരിപ്പുകാരണം വിൽക്കുന്നു എന്നും ഡിസ്ക്രിപ്ഷനിലുണ്ട്. 3,4 ദിവസത്തിനുള്ളില്‍ വില്‍പ്പന നടത്തണം എന്നും പറയുന്നു പരസ്യത്തില്‍.

നേരത്തെ അമ്മയുടെ ആസ്ഥാന മന്ദിരത്തില്‍ റീത്ത് വച്ചത് വലിയ വാര്‍ത്തയായിരുന്നു. കൊച്ചിയിലെ അമ്മ ഓഫീസിന് മുന്നിൽ റീത്ത് വച്ചാണ് ലോ കോളേജിലെ ഒരു കൂട്ടം വിദ്യാർഥികള്‍ പ്രതിഷേധിച്ചത്. അച്ഛൻ ഇല്ലാത്ത ‘അമ്മ’യ്ക്ക് എന്ന വാചകത്തോടെയാണ് റീത്ത് വച്ചത്.

താരസംഘടന അമ്മയുടെ ഭരണസമിതി രണ്ട് ദിവസം മുന്‍പ് പിരിച്ചുവിട്ടിരുന്നു. അമ്മ പ്രസിഡന്‍റായിരുന്ന മോഹന്‍ലാല്‍ അടക്കം എല്ലാ അംഗങ്ങളും രാജിവയ്ക്കുകയായിരുന്നു.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *