പട്‌ന: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് ടേക്ക് ഓഫിനിടെ അല്‍പനേരം നിയന്ത്രണം നഷ്ടപ്പെട്ടതായി റിപ്പോര്‍ട്ട്. അമിത് ഷായുടെ ഹെലികോപ്റ്റര്‍ ബഫിഹാറിലെ ബെഗുസാരായിയില്‍ നിന്ന് പറന്നുയരുന്നതിനിടെ ആയിരുന്നു സംഭവം.
എന്നാല്‍ അത്തരം സംഭവങ്ങളൊന്നും ഉണ്ടായില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്.പൈലറ്റിന്റെ സമയോചിത ഇടപെടല്‍ മൂലം വന്‍ അപകടം ഒഴിവായി. ബിഹാറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കായി എത്തിയതായിരുന്നു അമിത് ഷാ. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അടക്കം ചൂണ്ടികാണിച്ചാണ് റിപ്പോര്‍ട്ടുകള്‍.