ആലപ്പുഴ: ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ച ശേഷംഭർത്താവ് ജീവനൊടുക്കിയ നിലയിൽ. ചെങ്ങന്നൂർ മുളക്കുഴ കിഴക്കേപറമ്പിൽ ശ്രീജിത്തിനെയാണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. പരിക്കേറ്റ ഭാര്യ ജയശ്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ ഒൻപത് മണിക്കാണ് സംഭവം. വെട്ടുകത്തിയെടുത്ത് ശ്രീജിത്ത് ഭാര്യയുടെ തലയ്ക്കും കൈയ്ക്കും വെട്ടുകയായിരുന്നു. തുടർന്ന് ഭാര്യ നിലവിളിച്ച് കൊണ്ട് അയൽവക്കത്തെ വീട്ടിലേക്ക് ഓടിക്കയറി. ഉടൻ തന്നെ ജയശ്രീ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പരിക്കേറ്റ ജയശ്രീയെ ആദ്യം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. ഇതിന് തൊട്ടുപിന്നാലെയാണ് ശ്രീജിത്ത് വീട്ടിനകത്ത് കയറി തൂങ്ങിമരിച്ചത് എന്ന് പൊലീസ് പറഞ്ഞു.ശ്രീജിത്ത് മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നത് പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *