അടിമാലി: ഇടുക്കി അടിമാലി മാങ്കുളത്ത് വിനോദസഞ്ചാരികളുമായെത്തിയ ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്നു പേർ മരിച്ചു. ഒരു കുട്ടിയും സംഘത്തിലെ രണ്ടു പുരുഷന്മാരുമാണ് മരിച്ചത്. ഗുരുതര പരുക്കേറ്റ 13 പേർ അടിമാലി താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
തമിഴ്നാട് സ്വദേശികളാണ് അപകടത്തിൽപെട്ടത്. തിരുനൽവേലിയിലെ പ്രഷർകുക്കർ കമ്പനിയിൽ ജോലി ചെയ്യുന്നവർ ഒന്നിച്ച് വിനോദയാത്രയ്ക്ക് എത്തിയപ്പോഴാണ് അപകടം.