ചെന്നൈ: സോഷ്യൽ മീഡിയയിലെ കൊലപാതകികളാൽ കൊല്ലപ്പെട്ട സിനിമാ താരങ്ങളുടെ പട്ടികയിൽ പ്രശസ്ത തമിഴ് നടനും ഡി.എം.ഡി.കെ നേതാവുമായ വിജയകാന്തും. സോഷ്യൽ മീഡിയയിലും ഓൺലൈൻ മാധ്യമങ്ങളിലും നടൻ വിജയകാന്ത് മരിച്ചതായി വ്യാജ പ്രചാരണം.

മാധ്യമ ധർമ്മം എന്തെന്ന് പോലും അറിയാത്ത ചില ഓൺലൈൻ മാധ്യമങ്ങളിൽ വിജയകാന്തിന് ആദരാഞ്ജലികൾ അർപ്പിച്ച് പോസ്റ്ററുകൾ പോലും പ്രത്യക്ഷപ്പെട്ടു. താരങ്ങളായതുകൊണ്ടു തന്നെ ഇത്തരം വ്യാജ വാർത്തകൾക്ക് വൻ പ്രചരണമാണ് സോഷ്യൽ മീഡിയിയിൽ ഉണ്ടാകാറുള്ളത്. ഇതാണ് നിജസ്ഥിതി പോലും നോക്കാതെ വാർത്തയിടാൻ ഇവരെ പ്രേരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *