എകെ ആന്റണിയുടെ മകൻ അനിൽ ആന്റണിക്കെതിരെ പത്തനംതിട്ടയിൽ താൻ പ്രചാരണത്തിന് ഇറങ്ങില്ലെന്ന വാർത്തകൾ നിഷേധിച്ച് ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ. ആന്റോ ആന്റണിക്കായി താൻ പ്രചാരണത്തിനിറങ്ങുമെന്ന് അച്ചു ഉമ്മന്‍ വ്യക്തമാക്കി. മറിച്ച് വന്ന വാർത്തകൾ തെറ്റാണെന്നും അവർ പറഞ്ഞു.പത്തനംതിട്ടയില്‍ ഏപ്രില്‍ 6-ാം തീയതിയാവും അച്ചു ഉമ്മന്‍ പ്രചാരണത്തിനെത്തുക. ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്

.അനില്‍ ആന്റണിക്കെതിരെ അച്ചു ഉമ്മന്‍ പത്തനംതിട്ടയില്‍ പ്രചാരണത്തിനെത്തില്ലെന്ന് ഐഎഎന്‍എസിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസായിരുന്നു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പത്തനംതിട്ടയൊഴികെ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കായി അച്ചു ഉമ്മന്‍ പ്രചാരണത്തിനെത്തുമെന്നായിരുന്നു വാര്‍ത്ത.

Leave a Reply

Your email address will not be published. Required fields are marked *