ഈരാറ്റുപേട്ട: മദ്യലഹരിയിലായിരുന്നയാള്‍ ഓടിച്ച കാര്‍ വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. കഴിഞ്ഞദിവസം രാത്രി ഈരാറ്റുപേട്ട നടയ്ക്കലിലുണ്ടായ വാഹനാപകടത്തില്‍ മഠത്തില്‍ അബ്ദുല്‍ഖാദറാണ് മരിച്ചത്. വെയിറ്റിംഗ് ഷെഡില്‍ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു അബ്ദുള്‍ഖാദര്‍.

സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഗമണ്ണിലേക്ക് പോവുകയായിരുന്ന കാര്‍ നിയന്ത്രണംവിട്ട് റോഡരികിലെ വെയറ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറില്‍ നിന്ന് മദ്യക്കുപ്പികള്‍ കണ്ടെടുത്തിട്ടുണ്ട് .വാഹനത്തിലുണ്ടായിരുന്നവര്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *