എറണാകുളം എരൂരിൽ സ്കൂട്ടർ അപകടത്തിൽ നവവരൻ മരിച്ചു. കോട്ടയം തലയോലപ്പറമ്പ് ബ്രഹ്മമംഗലം സ്വദേശി വിഷ് ഗോപാൽ (31) ആണ് മരിച്ചത്. ഗുരുതര പരിക്കുകളോടെ ഭാര്യ ആശുപത്രിയിൽ.
ഇന്നലെ വൈകിട്ടോടെ എറണാകുളം തൃപ്പൂണിത്തുറയിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയാണ് അപകടം ഉണ്ടായത്. ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ബൈക്കിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ എതിർ ദിശയിൽ നിന്ന് വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഉടൻ തന്നെ ഇരുവരെയും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷ്ണുവിൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അപകടത്തിൽ ഗുരുതര പരുക്കുകളോടെ ഭാര്യ ചികിത്സയിലാണ്. അപകട സാധ്യത കൂടിയ മേഖലയാണെന്നും പതിവായി ഈ പ്രദേശങ്ങളിൽ അപകടങ്ങൾ ഉണ്ടാകാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു.
