ഉത്സവങ്ങളിലെ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് വിമർശനങ്ങളോടെ സ്റ്റേ ചെയ്തു സുപ്രീംകോടതി. ആനകളുടെ സർവേ എടുക്കണമെന്നതടക്കമുള്ള നിർദേശത്തിനാണ് സ്റ്റേ. ആന എഴുന്നള്ളത്ത് ചരിത്രപരമായി സംസ്കാരത്തിന്റെ ഭാഗമാണെന്നും ഇത് തടയാനുള്ള നീക്കമാണോ നടക്കുന്നതെന്നും ജസ്റ്റിസ് ബിവി നാഗരത്ന അധ്യക്ഷയായ ബെഞ്ച് ചോദിച്ചു.

വളര്‍ത്തുനായയായ ബ്രൂണോ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്വമേധയാ എടുത്ത കേസിലാണ് ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ ഹൈക്കോടതി പുറത്തിറക്കിയെന്ന് ചോദ്യം വാദത്തിനിടെ കോടതി ചോദിച്ചത്. നാട്ടാനകളുടെ സർവേ അടക്കം ഉത്തരവുകൾ ചോദ്യം ചെയ്ത വിശ്വ ഗജസേവാ സമിതിയെന്ന സംഘടനയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഹൈക്കോടതിയിൽ സ്വമേധയ എടുത്ത കേസിൽ വാദം കേൾക്കുന്ന ഡിവിഷൻ ബെഞ്ചിലെ ജഡ്ജിമാർക്ക് മൃഗസ്നേഹികളുടെ സംഘടനകളുമായി ബന്ധമുണ്ട്. സുതാര്യമായ നടപടി അല്ല ഹൈക്കോടതിയുടെതെന്നും വാദത്തിനിടെ ഹർജിക്കാരുടെ അഭിഭാഷകർ ആരോപിച്ചു. ഹൈക്കോടതിയിലെ മുഴുവൻ നടപടികളും സ്റ്റേ ചെയ്യണമെന്നും ആവശ്യം ഉന്നയിച്ചു. എന്നാൽ ഇതിന് വിസമ്മതിച്ച കോടതി ഡിവിഷന്‍ ബെഞ്ച് പുറപ്പടുവിച്ച ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്തു.

ആന എഴുന്നള്ളത്ത് ചരിത്രപരമായി സംസ്കാരത്തിന്റെ ഭാഗമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അത് അവസാനിപ്പിക്കാനുള്ള നീക്കമാണോ ഹൈക്കോടതിയിൽ നടക്കുന്നതെന്നും ജസ്റ്റിസ് ബിവി നാഗരത്ന ചോദിച്ചു. വിശ്വ ഗജസേവാ സമിതിക്കായി മുതിർന്ന അഭിഭാഷകന്‍ വികാസ് സിങ്ങിന് പുറമെ അഭിഭാഷകന്‍ സി.ആര്‍. ജയസുകിയനും സുപ്രീംകോടതിയില്‍ ഹാജരായി.


There is no ads to display, Please add some

Leave a Reply

Your email address will not be published. Required fields are marked *