കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇതോടെ സെപ്തംബര്‍ മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണം. വരും ദിവസങ്ങളില്‍ വിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് സൂചന.
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് നല്‍കേണ്ട വില 43600 രൂപയാണ്. 200 രൂപയാണ് ഒരു പവന് കുറഞ്ഞിരിക്കുന്നത്. ചൊവ്വാഴ്ച 160 രൂപയും കുറഞ്ഞിരുന്നു. രണ്ട് ദിവസത്തിനിടെ 360 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.